Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

കിടപ്പ് രോഗിയിലേയ്ക്ക് വോളണ്ടിയർ സേവനം എത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വീണാ ജോർജ്

02 OCTOBER 2022 05:25 PM IST
മലയാളി വാര്‍ത്ത

ഓരോ കിടപ്പുരോഗിയിലേക്കും വോളണ്ടിയർ സേവനം എത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പാലിയേറ്റീവ് കെയർ പരിചരണം ആവശ്യമുള്ളവരെ കണ്ടെത്താനായി നിർമിച്ച ശൈലി ആപ്പ് ഉപയോഗിച്ചുള്ള സർവേ ഈ സാമ്പത്തിക വർഷം പൂർത്തിയാകും. പാലിയേറ്റീവ് കെയർ സംവിധാനം മികച്ച രീതിയിൽ നടത്തുന്ന സംസ്ഥാനമാണ് കേരളം. അറുപതു വയസു കഴിഞ്ഞ ഓരോ വ്യക്തിയുടേയും ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ഓരോ ഫിസിയോതെറാപ്പിസ്റ്റിനേയും ഓരോ നഴ്‌സിനേയും നിയമിച്ചിട്ടുണ്ട്. ഡയബറ്റിക് റെറ്റിനോപ്പതിക്കു വേണ്ടിയുള്ള ലേസർ ട്രീറ്റ്‌മെന്റ് സംവിധാനവും ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫെഡറൽ ബാങ്ക് ചികിത്സാ ഫണ്ടിൽ നിന്ന് അനുവദിച്ച അനസ്‌തേഷ്യ മെഷീൻ റീജണൽ ബ്രാഞ്ച് മാനേജർ ഫിലിപ്പ് എബ്രഹാം മന്ത്രിക്ക് കൈമാറി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ആമിന ഹൈദരാലി, വാർഡ് കൗൺസിലർ സിന്ധു അനിൽ, പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.പി.പി.പ്രീത, നോഡൽ ഓഫീസർ ഡോ.ബിപിൻ കെ.ഗോപാൽ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ.വി.മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിത കുമാരി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.രചനാ ചിദംബരം, ഡോ.സി.എസ്.നന്ദിനി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എ.അനിത, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ജെറിയാട്രിക് ക്ലിനിക്കുകൾ പ്രവർത്തിക്കുംജില്ലാ ആശുപത്രികൾ ഉൾപ്പെടെ 16 ആശുപത്രികളിൽ ജെറിയാട്രിക് വാർഡുകളുണ്ട്. വയോജന ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രികളിൽ പ്രത്യേക ജെറിയാട്രിക് ക്ലിനിക്കുകൾ പ്രവർത്തിക്കും.

വയോജനങ്ങളുടെ ഇത്തരം ചികിത്സാ സഹായത്തിനായി 13 ജില്ലകളിൽ രണ്ടു ലക്ഷം രൂപ വീതവും വയനാടിന് നാലു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ അടൂർ ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ജെറിയാട്രിക് വാർഡുകൾ തുടങ്ങുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 22 കോടി രൂപ ചെലവിൽ ഒ.പി ബ്ലോക്ക് നിർമാണവും 22 കോടി രൂപ ചെലവിട്ട് ക്രിട്ടിക്കൽ യൂണിറ്റ് നിർമാണവും ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്വദേശി മരിച്ചു  (2 minutes ago)

പവന് 120 രൂപയുടെ വര്‍ദ്ധനവ്  (11 minutes ago)

ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും  (14 minutes ago)

ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം.  (26 minutes ago)

പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ്  (32 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (42 minutes ago)

ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് സമ്മതിച്ച്  (1 hour ago)

ഷാഫി ഇറങ്ങി വഴിവെട്ടി പാലക്കാട് നാളെ രാഹുൽ എത്തും..! പ്രൊട്ടക്ഷന് ജനം ഇറങ്ങും ദേ പിഷാരടി പറഞ്ഞത് കറക്റ്റ്  (1 hour ago)

നാളെ ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും  (1 hour ago)

വൈകുന്നേരം അഞ്ചിനാണ് നിലവില്‍ ദര്‍ശനം... ഇത് 3.30 അല്ലെങ്കില്‍ നാലിന് തുടങ്ങാനാണ് ആലോചന  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (2 hours ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (2 hours ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (2 hours ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (2 hours ago)

Malayali Vartha Recommends