Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

കൊന്നതും നീയേ ചാപ്പാ കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ലൈനിലാണ് ഇടതുപക്ഷ ഭരണം എന്നത് പകൽവെളിച്ചം പോലെ സ്പഷ്ടമായ വസ്തുത; ആഭ്യന്തരം ആഭാസമായ ഈ ഭരണകാലത്ത് ലഹരി മാഫിയ പൂണ്ട് വിളയാടുകയാണ്; കൊറോണയെ തുരത്താൻ കാണിച്ചുവെന്ന തരത്തിൽ ഇവിടെ പി.ആർ വർക്കുകൾക്ക് പൊടിച്ച പണത്തിൻ്റെയും ആത്മാർത്ഥതയുടെയും ലക്ഷത്തിലൊരംശം എങ്കിലും ലഹരി മാഫിയയെ അമർച്ച ചെയ്യാൻ ഈ ഭരണകൂടം ശ്രമിച്ചിരുന്നുവെങ്കിൽ ഈ നാട് ഇത്രമേൽ ലഹരിക്ക് അടിപ്പെടില്ലായിരുന്നു; അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

24 NOVEMBER 2022 04:32 PM IST
മലയാളി വാര്‍ത്ത

തലശ്ശേരിയിൽ ലഹരി മാഫിയയുടെ ഇടപെടലിനെ ചോദ്യം ചെയ്തതിന്റെ വൈരാഗൃത്തിൽ രണ്ട് പച്ച മനുഷ്യരെ , രാഷ്ട്രീയപരമായ ഭാഷയിൽ പറഞ്ഞാൽ രണ്ട് സഖാക്കന്മാരെ തിരക്കേറിയ ഒരു പ്രദേശത്ത് വച്ച് പട്ടാപ്പകൽ ആളുകള്‍ നോക്കി നില്‍ക്കെ ദാരുണമായി കൊന്നു എന്ന വാർത്ത കേട്ടപ്പോൾ ആരെങ്കിലും ഞെട്ടിയോ? ഇല്ല! നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; തലശ്ശേരിയിൽ ലഹരി മാഫിയയുടെ ഇടപെടലിനെ ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിൽ രണ്ട് പച്ച മനുഷ്യരെ , രാഷ്ട്രീയപരമായ ഭാഷയിൽ പറഞ്ഞാൽ രണ്ട് സഖാക്കന്മാരെ തിരക്കേറിയ ഒരു പ്രദേശത്ത് വച്ച് പട്ടാപ്പകൽ ആളുകള്‍ നോക്കി നില്‍ക്കെ ദാരുണമായി കൊന്നു എന്ന വാർത്ത കേട്ടപ്പോൾ ആരെങ്കിലും ഞെട്ടിയോ? ഇല്ല! കാരണം എന്താണെന്നു വച്ചാൽ കൊന്നതും നീയേ ചാപ്പാ കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ലൈനിലാണ് ഇടതുപക്ഷ ഭരണം എന്നത് പകൽവെളിച്ചം പോലെ സ്പഷ്ടമായ വസ്തുത ആയതിനാൽ. !

ഈ ഭരണത്തിനു കീഴേ വളർന്നു പന്തലിച്ച വികസനം ഉണ്ടായ ഒരേ ഒരു മേഖല " ലഹരി മാഫിയ " മാത്രമാണ്. വെട്ടേറ്റു മരണപ്പെട്ടവരുടെ രാഷ്ട്രീയം ഉറക്കെ പറയുന്നവർ വെട്ടിയവരുടെ രാഷ്ട്രീയത്തെ കുറിച്ച് പറയാൻ കൂടി ധൈര്യം കാണിക്കണം. വെട്ടിയവർ വെറും ലഹരി മാഫിയക്കാർ മാത്രമാണോ അതോ അവരും ഒരേ പ്രസ്ഥാനത്തിലുൾപ്പെട്ടവരാണോ? ബാക്കി എന്തിലും വെട്ടുന്നവൻ്റെ രാഷ്ട്രീയം ചികയുന്ന സഖാക്കൾ ഈ വിഷയത്തിൽ മൗനം കാണിക്കുമ്പോൾ തന്നെ ഉത്തരം വ്യക്തം !

ആഭ്യന്തരം ആഭാസമായ ഈ ഭരണകാലത്ത് ലഹരി മാഫിയ പൂണ്ട് വിളയാടുകയാണ് ഇവിടെ. കൊറോണയെ തുരത്താൻ കാണിച്ചുവെന്ന തരത്തിൽ ഇവിടെ പി.ആർ വർക്കുകൾക്ക് പൊടിച്ച പണത്തിൻ്റെയും ആത്മാർത്ഥതയുടെയും ലക്ഷത്തിലൊരംശം എങ്കിലും ലഹരി മാഫിയയെ അമർച്ച ചെയ്യാൻ ഈ ഭരണകൂടം ശ്രമിച്ചിരുന്നുവെങ്കിൽ ഈ നാട് ഇത്രമേൽ ലഹരിക്ക് അടിപ്പെടില്ലായിരുന്നു. പുരോഗമനം ലഹരി മാഫിയയുടെ രൂപത്തിൽ പടർന്നുപ്പന്തലിക്കുന്നതിന് ദിനംപ്രതി കേരളം സാക്ഷിയാകുന്നുണ്ട്.

നവോത്ഥാനം പുകച്ചുരുളുകളായി യുവത്വങ്ങൾക്ക് മേലെ പാറിപ്പടരുന്നുണ്ട് കാമ്പസുകളിലും എന്തിന് സ്കൂളുകളിൽ പോലും.ജെൻഡർ ന്യൂട്രാലിറ്റി ലഹരിക്കച്ചവടത്തിൽ നന്നായി പിടിമുറുക്കിയിട്ടുണ്ട്. Narcotics is a dirty business! കേവലം ഒരു സിനിമാഡയലോഗിനപ്പുറം ആ വാചകങ്ങൾക്ക് പറയാൻ ഉള്ളത് പുകചുരുളുകൾക്കിടയിൽ ജീവിതം കുരുങ്ങിപ്പോയ ഒരുപാട് മനുഷ്യരുടെ ചോരയും നീരും ഊറ്റിയെടുത്ത വൃത്തിക്കെട്ട കച്ചവടതാല്പര്യങ്ങളെ കുറിച്ചും മാഫിയാ ഇടപാടുകളെ കുറിച്ചുമാണ്!

ഭരണത്തിന്റെയും പാർട്ടിയുടെയും അധികാര ഗർവ്വിന്റെ വെള്ളിക്കരണ്ടിയുമായി ജനിച്ച, ആ ധാർഷ്ട്യത്തിന്റെ ബലത്തിൽ കോടികൾ സമ്പാദിച്ചു പട്ടുമെത്തയിൽ ഉറങ്ങിശീലിച്ച political scoundrelsന് ആർക്കും തന്നെ കേരളം ഒരു മിനി മെക്സിക്കോ ആയി തീരുന്നതിനെ കുറിച്ച് ഒന്നും പറയാനുണ്ടാവില്ല. കേരളത്തിൽ ലഹരിയും കഞ്ചാവും ഒഴുകുന്നത് ഉന്നത ഇടപെടലുകളിൽ കൂടിയാണ്. പൊളിറ്റിക്കൽ പിടിപ്പാടുള്ള ഒരു ബിഗ്ഷോട്ടിന്റെ പിന്തുണയില്ലാതെ, അതിനു ചുക്കാൻ പിടിക്കാൻ ഒരു വമ്പൻ ഇല്ലാതെ ഇത്രയും big deal of drug consumption ഇവിടെ നടക്കില്ല. അടുത്ത കാലത്തായി കേരളത്തിൽ പിടിക്കുന്ന കഞ്ചാവ് കേസുകൾ നൂറു കിലോ മുതൽ മുകളിലേക്കുള്ള വൻ കേസുകൾ ആണ്.

അതായത് ഒന്നോ രണ്ടോ കോടി മനുഷ്യർക്ക് ആയുസ് മുഴുവൻ വലിക്കാൻ തക്ക അളവിൽ കഞ്ചാവ് എത്തുന്നു. അത്രയും local consumption ഇവിടെയുണ്ടെന്ന് കരുതുക പ്രയാസം. എവിടെയോ വൻ വാല്യൂ അഡിക്ഷൻ നടന്ന് കഞ്ചാവ് ഓയിലോ ഹാഷിഷോ ഒക്കെയുണ്ടാവുന്ന അവസ്ഥ ഉണ്ട്. അത്‌ മൾട്ടി ലൊക്കേഷൻ, മൾട്ടി സ്റ്റേറ്റ്, കൺട്രി മാഫിയ ആണെന്നുറപ്പ്. ! അതുകൊണ്ടു തന്നെ രാഷ്ട്രീയ പിമ്പുകൾ ഇത് കാണാതെ നടിക്കുന്നു. ലഹരിക്കേസിൽ ഉൾപ്പെടുന്നവർക്ക് എന്ത് ശിക്ഷയാണ് ഇവിടെ കൊടുക്കുന്നത്? ഒന്നുമില്ല. കുറച്ചു ദിവസം പിടിച്ചകത്തിട്ട് തിന്നു കൊഴുപ്പിച്ച ശേഷം വീണ്ടും പുറത്തേയ്ക്ക് വിടുന്നു.

പിന്നീടും അവൻ അത് തന്നെ ചെയ്യുന്നു. അതൊരു സൈക്കിൾ പോലെയാണ്. പലപ്പോഴും നീതിപാലകന്മാർ തന്നെ ഈ കച്ചവടത്തിന് കൂട്ടു നില്ക്കുന്നു; ചിലർ അതിൽ പങ്കാളിയുമാകുന്നു. രഹ്ന ഫാത്തിമയെ മല ചവിട്ടിക്കാൻ കൂട്ടുപ്പോയ ഷാജഹാൻ പോലീസ് ലഹരി കടത്തിയതിനാണ് അറസ്റ്റിലായത്. ഒരേ സമയം ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുകയും മറുപുറത്ത് കൂടുതൽ മദ്യശാലകൾ തുറക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രസ്ഥാനമാണ് സി.പി.എം. KSRTC ബസുകളിൽ പിണറായി സഖാവിൻ്റെ പടം ഒട്ടിച്ചുകൊണ്ട് ലഹരിക്കെതിരെ അണിച്ചേരാൻ നിർദ്ദേശം. അതേ KSRTC സ്റ്റാൻഡിൽ തന്നെ ബിവറേജസ് ഔട്ട്ലറ്റ് തുറന്നുകൊണ്ട് യഥേഷ്ടം പൈൻ്റ് വില്പന. എന്തൊരു ഇരട്ടത്താപ്പാണിത്. ഇവിടെ നടക്കുന്ന ക്രിമിനൽ ആക്ടിവിറ്റികളിൽ ഭൂരിപക്ഷവും

മദ്യലഹരിയിലോ കഞ്ചാവ് ലഹരിയിലോ മയക്കുമരുന്ന് ഉപയോഗമോ കൊണ്ടുണ്ടാവുന്ന ക്രൈമുകളാണ്. ലഹരി വില്ലനാവുന്ന സമൂഹത്തിൽ പക്ഷേ അതിന് തടയിടാൻ ഭരിക്കുന്നവർ മിനക്കെടില്ല. കാരണം നമ്മുടെ മുഖ്യ വരുമാനം മദ്യത്തിലാണല്ലോ. പിന്നെ ഉന്നതന്മാർ തൊട്ട് ലോക്കൽ സെക്രട്ടറിക്ക് വരെ ലഹരിക്കടത്തിലുള്ള ഇടപാട്. കേരളത്തിലെ രാഷ്ട്രീയചരിത്രത്തിൽ അഴിമതിയുടെ തീയും പുകയും കൊള്ളാത്ത രാഷ്ട്രീയനേതാക്കൾ വിരളമെങ്കിലും ഒരു സമൂഹത്തെ മൊത്തം നശിപ്പിക്കുന്ന ലഹരിക്കടത്തിനു ചുക്കാൻ പിടിച്ച പ്രമുഖ പുത്രന്മാർ മുതൽ ലോക്കൽ നേതാവ് കം അനുയായികൾ വരെ ലഹരി കടത്തിൽ ഉൾപ്പെടുന്നതിൻ്റെ ക്രെഡിറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം സ്വന്തം!

അതിനാൽ തന്നെ തലശ്ശേരിയിലെ ആ സഖാക്കളുടെ അരുംകൊല ഞെട്ടിക്കുന്നേയില്ല ആരെയും! നഷ്ടം ആ രണ്ട് മനുഷ്യരുടെയും കുടുംബത്തിന് മാത്രമാണ്. മനുഷ്യരാകണം, മനുഷ്യരാകണം എന്ന BGM ഇട്ടു പാടുന്ന പാർട്ടിയുടെ ഉള്ളറകളിലുള്ള ലഹരി സ്നേഹം കാണാതെ തൊലിപ്പുറത്തെ ലഹരി വിരുദ്ധത വിശ്വസിച്ചു പ്പോയ രണ്ട് മനുഷ്യരുടെ ദുർവ്വിധിയോർത്ത് സഹതാപം മാത്രം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (7 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (8 hours ago)

Malayali Vartha Recommends