ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍.... ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ചിത്ര എസ്സിനെ പാലക്കാട് കലക്ടറായി നിയമിച്ച, റാണി ജോര്‍ജ്ജ് സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍.... ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ചിത്ര എസ്സിനെ പാലക്കാട് കലക്ടറായി നിയമിച്ച, റാണി ജോര്‍ജ്ജ് സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
മിനി ആന്റണിക്കു സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്കി. പാലക്കാട് കലക്ടര്‍ ജോഷി മൃണ്മയി ശശാങ്കിനെ എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ആയും സുഭാഷ് ടി വിയെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും നിയമിച്ചു.
ബി അശോകിന് അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ബി അശോകിനാണ് കാര്‍ഷിക ഉല്പാദക കമ്മീഷണറുടെ അധിക ചുമതല.
അശോക് കുമാര്‍ സിംഗാണ് ജലവിഭവ വകുപ്പ് സെക്രട്ടറി. എം ജെ രാജമാണിക്യത്തിന് ദേവസ്വം റവന്യു സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്കി.
കെ ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും പ്രണബ് ജ്യോതിനാഥ് യുവജനകാര്യ, സ്പോര്‍ട്സ് വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും.
"
https://www.facebook.com/Malayalivartha