ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും.... ചേര്‍ത്തലയില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവും മരണത്തിന് കീഴടങ്ങി... 70 ശതമാനം പൊള്ളലേറ്റ ശ്യാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു, ഉച്ചയോടെ ശ്യാമിന്റെ രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം

തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്താവ്, ഭാര്യയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. രാവിലെ ഒന്‍പത് മണിയോടെ നടന്ന സംഭവത്തില്‍ വെട്ടയ്ക്കല്‍ വലിയവീട്ടില്‍ പ്രദീപ് ബാലാമണി ദമ്പതികളുടെ മകള്‍ ആരതി (30) ആണ് മരിച്ചത്. പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചേര്‍ത്തല താലൂക്കാശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം. രാവിലെ ഒന്‍പത് മണിയോടു കൂടി ഇരുചക്ര വാഹനത്തില്‍ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ സാം ജി ചന്ദ്രന്‍ തടഞ്ഞു നിര്‍ത്തുകയും കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും, ചേര്‍ത്തല പൊലീസും ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി പ്രദീപ് മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ശ്യാം ജി ചന്ദ്രനും മരിച്ചു.ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചത് രണ്ട് കാരണങ്ങള്‍ മൂലമാണെന്ന് ശ്യാം ജി ചന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തുവെന്നുമാണ് മൊഴിയിലുള്ളത്.
അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആരതിയുടെ മൃതദേഹം ഉച്ചയ്ക്ക് 12.30 കൂടി വീട്ടിലേയ്ക്ക് എത്തിച്ചു. മതപരമായ ചടങ്ങുകള്‍ ഒന്നും ഇല്ലാതെ ഉച്ചയ്ക്ക് ഒരു മണിയോടെ സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha