Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാണ് യഥാർത്ഥ ആലുവ സ്‌ക്വാഡ്...കേരളത്തിലെത്തി മോഷണം... അജ്മീറിൽ മോഷണ സംഘത്തെ പിടികൂടുന്നതിനിടെ കേരള പൊലീസിന് നേരെ വെടിവെപ്പ്...പ്രതികളെ പഞ്ഞിക്കിട്ട് കേരള പോലീസ്...

21 FEBRUARY 2024 03:35 PM IST
മലയാളി വാര്‍ത്ത

രാജസ്ഥാനിലെ അജ്മീറിൽ മോഷണ സംഘത്തെ പിടികൂടുന്നതിനിടെ കേരള പൊലീസിന് നേരെ വെടിവെപ്പ്. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ആർക്കും പരിക്കില്ല. അതേസമയം, പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശി ഷെഹ്‌സാദി, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതികളാണ് അകത്തായത്കേരളത്തിൽ നടന്ന 45 ലക്ഷം രൂപയുടെ മോഷണക്കേസിലെ പ്രതികളെ പിടികൂടാനാണ് കേരള പൊലീസിന്റെ പ്രത്യേക സംഘം അജ്മീറിലെത്തിയത്. അജ്മീർ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുന്നതിനായിരുന്നു ശ്രമം. ഇന്നലെ രാത്രിയാണ് കേരള-അജ്മീർ പൊലീസ് സംഘം പ്രതികളെ പിടികൂടാനുള്ള സംയുക്ത ഓപറേഷന് ശ്രമിച്ചത്. കമാലി ഗേറ്റിന് സമീപത്തെ ദർഗയിലെത്തിയപ്പോൾ പ്രതികളെ അറസ്റ്റു ചെയ്യാൻ പദ്ധതിയിട്ടു. അപ്രതീക്ഷിതമായി വെടിയുതിർത്തു.

 

പിന്നീട് പ്രതികളെ പൊലീസ് സംഘം കീഴ്‌പ്പെടുത്തി. പ്രതികളുടെ കൈയിൽ നിന്ന് രണ്ട് പിസ്റ്റലുകളും വെടിയുണ്ടകളും കണ്ടെടുത്തു.അജ്മീർ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. ആലുവ റൂറൽ പൊലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്‌പി അറിയിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരുംആലുവയിലെ ഒരു സ്വർണമോഷണകേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് രാജസ്ഥാനിലെ അജ്മീർ വരെയെത്തിയത്. പ്രതികളുടെ രേഖാചിത്രങ്ങളുൾപ്പടെ പൊലീസിന്റെ കൈവശമുണ്ടായിരുന്നു. ആലുവ ടൗണിൽ പൊലീസ് സ്റ്റേഷന് എതിർവശത്തെ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 12 ലക്ഷത്തോളം രൂപ വിലവരുന്ന 24 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും കവർച്ച ചെയ്ത കേസിലെ പ്രതികളാണ് ഇവരെന്നാണ് സൂചന.

ആലുവ ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ, നർക്കോട്ടിക്ക് സെൽ, ഡിവൈ.എസ്‌പി ഓഫീസ്, പൊലീസ് കൺട്രോൾ റൂം എന്നിവയ്ക്ക് എതിർവശത്താണ് ഈ മോഷണം നടന്ന വീട്. 50 മീറ്റർ മാത്രം അകലെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസും ആലുവ പൊലീസ് സ്റ്റേഷനും. അതുകൊണ്ട് തന്നെ ഗൗരവത്തോടെയുള്ള അന്വേഷണം നടന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികളെ കണ്ടെത്തുകയും ചെയ്തു.കോലഞ്ചേരിയിലെ ഭാര്യവീട്ടിൽ ശനിയാഴ്‌ച്ച വൈകിട്ട് വിരുന്നിന് പോയ ഗൃഹനാഥൻ രാവിലെ ഒമ്പത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന നിലയിലായിരുന്നു. താഴത്തെ കിടപ്പുമുറിയിലെ സ്റ്റീൽ അലമാരയുടെ പൂട്ട് തകർത്ത് 20 പവൻ സ്വർണവും പണവും കവർന്നു. മുകൾ നിലയിലെ അരമാരയിൽ നിന്ന് നാല് പവൻ സ്വർണവും നഷ്ടപ്പെട്ടു.മകൾ അയർലൻഡിലേക്ക് പോകുന്നതിനാൽ ബാങ്ക് ലോക്കറിലേക്ക് മാറ്റുന്നതിന് സൂക്ഷിച്ചതായിരുന്നു സ്വർണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (3 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends