കല്‍പ്പറ്റയില്‍ പനമരം നടവയലില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കല്‍പ്പറ്റയില്‍ പനമരം നടവയലില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നടവയല്‍ പതിരിയമ്പം മേലെ കോളനിയില്‍ ബൊമ്മന് ദേവി ദമ്പതികളുടെ മകന് രാജു ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീടിനു സമീപത്തു വച്ചാണ് രാജുവിനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്.
ശരീരം മുഴുവന്‍ കുത്തേറ്റ രാജുവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണു മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha