കണ്ണീര്‍ക്കാഴ്ചയായി... ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നര്‍ ലോറിയുടെ ടയറിനിടയിലേക്കു തെറിച്ചു വീണ് മരിച്ചു
കണ്ണീര്‍ക്കാഴ്ചയായി... ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നര്‍ ലോറിയുടെ ടയറിനിടയിലേക്കു തെറിച്ചു വീണ് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലകുഴിയില്‍ ബിനോയിയുടെ ഭാര്യ പ്രിയ (46) ആണു മരിച്ചത്.
പ്രിയ ടയറിനിടയില്‍ കുടുങ്ങിയത് കണ്ടെയ്നറിന്റെ ഡ്രൈവര്‍ അറിഞ്ഞില്ല. മറ്റൊരു അപകട സ്ഥലത്തേക്കു പോയ പൊലീസ് സംഘം പ്രിയ ടയറിനിടയില്‍ കുടുങ്ങി കിടക്കുന്നതു കണ്ട് കണ്ടെയ്നര്‍ ലോറി തടഞ്ഞു നിര്‍ത്തി. തിങ്കളാഴ്ച വൈകുന്നേരം 5.45ന് നാഗമ്പടം മേല്‍പ്പാലത്തിലാണ് അപകടം നടന്നത്.
ഗുരുതരമായി പരുക്കേറ്റ പ്രിയയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോള്‍ പ്രിയ തെറിച്ച് കണ്ടെയ്നര്‍ ലോറിയുടെ ടയറിനിടയില്‍ കുടുങ്ങിയെന്നാണു കരുതുന്നത്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെയാണ്.... നാഗമ്പടത്തിനു സമീപം വൈകുന്നേരം മറ്റൊരു അപകടം നടന്നിരുന്നു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതോടെ ഗതാഗതക്കുരുക്കുണ്ടായി. ഗതാഗത തടസം പരിഹരിക്കാനായി വരുന്നതിനിടെയാണു കണ്ടെയ്നര്‍ ലോറിയുടെ ടയറിനിടയില്‍ പ്രിയ അപകടത്തില്‍പ്പെട്ടു കിടക്കുന്നതു കാണുന്നത്. ഉടന്‍ തന്നെ കണ്ടെയ്നര്‍ നാഗമ്പടം പാലത്തിനു മുകളില്‍ തടഞ്ഞിട്ടു.
വെസ്റ്റ് സ്റ്റേഷനിലെ ട്രാഫിക് എസ്ഐ ഇ.ജി.വിനോദ്, എഎസ്ഐ ബിജു പി.നായര്‍, എസ്സിപിഒ സിജോ, സിപിഒ വിഷ്ണു എന്നിവര്‍ ചേര്‍ന്നാണു പ്രിയയെ പുറത്തെടുത്ത് ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്.
ബ്ലോക്ക് കാരണം ആംബുലന്‍സ് എത്താനും വൈകിയിട്ടുണ്ടായിരുന്നു. കണ്ടെയ്നറിന്റെ ഇടതുവശത്തൂടെ കയറി വന്ന സ്കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. കണ്ടെയ്നര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha