റിസോര്‍ട്ടിലെ സ്വിമ്മിങ്പൂളില്‍ നിന്ന് ഷോക്കേറ്റ് വിനോദസഞ്ചാരിയായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു...
റിസോര്‍ട്ടിലെ സ്വിമ്മിങ്പൂളില്‍ നിന്ന് ഷോക്കേറ്റ് വിനോദസഞ്ചാരിയായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. തമിഴ്നാട് ഡിണ്ടിഗല്‍ എം.വി.എം. നഗര്‍ സ്വദേശി ബാലാജി(21)യാണ് മരിച്ചത്. കുന്നമ്പറ്റ സീതാറാംവയലിലെ സ്വകാര്യറിസോര്‍ട്ടില്‍ ഞായറാഴ്ച രാത്രി എഴര മണിയോടെയാണ് സംഭവം നടന്നത്.
ഞായറാഴ്ച 12 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ബാലാജി റിസോര്‍ട്ടിലെത്തിയത്. സ്വിമ്മിങ്പൂളില്‍ കുളിച്ച് കയറുന്നതിനിടെ വൈദ്യുതവിളക്ക് സ്ഥാപിച്ച ഗ്രില്ലില്‍ നിന്നാണ് ഇയാള്‍ക്ക് ഷോക്കേറ്റത്.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പോണ്ടിച്ചേരി അറപടൈ വീട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ബാലാജി. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ് മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മേപ്പാടി പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
"
https://www.facebook.com/Malayalivartha