യുവതിയെ സൗഹൃദം നടിച്ച് ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു... നഗ്നചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
യുവതിയെ സൗഹൃദം നടിച്ച് ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനാണ് അറസ്റ്റിലായത്. യുവാവ് നിരന്തരമായി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് യുവതി അടിമാലി പൊലീസിന് പരാതി നല്‍കിയത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.
യുവതിയുടെ ബന്ധുവിന്റെ വിവാഹത്തിനെത്തിയപ്പോഴാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ യുവതിയും ബിബിനും കൂടുതല്‍ സൗഹൃദത്തിലായി. ഇതിനുപിന്നാലെ പ്രതി യുവതിയെ അടിമാലിയിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ യുവാവ് പകര്‍ത്തിയിരുന്നു.
പിന്നീടും യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെയാണ് കൈവശമുളള ചിത്രങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ബിബിന്‍ ഭീഷണിപ്പെടുത്തിയത്. ഇതോടെ യുവതി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അടിമാലി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha