ആലപ്പുഴയില്‍ ഹോട്ടലില്‍ കുഴഞ്ഞുവീണ 80 വയസ്സുകാരനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിച്ചു....
ആലപ്പുഴയില്‍ ഹോട്ടലില്‍ കുഴഞ്ഞുവീണ 80 വയസുകാരന് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കഞ്ഞിക്കുഴി നാലുകമ്പി സ്വദേശി അരീക്കല്‍ പീറ്ററാണ് (80) മരിച്ചത്. കഞ്ഞിക്കുഴിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് കുഴഞ്ഞു വീണത്.
സ്ഥലത്തുണ്ടായിരുന്നവര്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും പീറ്ററിനെ ആംബുലന്‍സില്‍ കയറ്റാന്‍ െ്രെഡവര്‍ വിസമ്മതിച്ചെന്നാണ് ആരോപണം. ബന്ധുക്കള്‍ കൂടെയില്ലാത്തതിനാല്‍ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് ആംബുലന്‍സില്‍ കയറ്റാതിരുന്നതെന്ന് ദൃക്സാക്ഷികള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha