സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍
സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ നിധി കുര്യന് അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ നിധി കുര്യനെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ചീരഞ്ചിറ സ്വദേശികളായ ദമ്പതികളില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍ നിന്നും പണം തട്ടിയതായും പൊലീസ് പറയുന്നു. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒറ്റയ്ക്ക് കാറില്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്താണ് നിധി കുര്യന് ശ്രദ്ധ നേടിയത്. സാമൂഹിക മാദ്ധ്യമങ്ങളില്‍ യുവതിക്ക് നിരവധി ഫോളോവേഴ്സുണ്ട്.
https://www.facebook.com/Malayalivartha