വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് സൂചന .... തുറമുഖത്തിന്റെ ട്രയല്‍ റണ്‍ മേയ് മാസം
വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് സൂചന . മേയ് മാസം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നടത്തിവന്ന ആര്ബിട്രേഷന് നടപടികള്‍ ഒത്തുതീര്‍ത്തെന്നും അദാനി ഗ്രൂപ്പ്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത് എന്നാല്‍ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചേക്കും.
വിഴിഞ്ഞത്തു നിന്ന് പ്രവര്‍ത്തനം തുടങ്ങാനായി പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. മേയ്- ജൂണ്‍ മാസങ്ങളില്‍ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ നടക്കും.
ബാര്‍ജില്‍ 30 കണ്ടെയ്നറുകള്‍ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം 2028 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha