Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

കാർ വെട്ടിപൊളിച്ചപ്പോൾ പാതി ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസ്സും! നാട്ടുകാർ കണ്ടത് മറ്റൊരു കാഴ്ച്ച! ഇരുവരും തമ്മിൽ എത്രനാളത്തെ പരിചയം? അന്വേഷണം ഊർജിതമാക്കി പോലീസ്

30 MARCH 2024 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

പട്ടാഴിമുക്കിലെ കാർ അപകടത്തിൽ മരിച്ച ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് പിതാവ് ഹക്കിം. ഒരു ഫോൺകോൾ വന്ന ശേഷമാണ് ഹാഷിം വീട്ടിൽ നിന്നിറങ്ങിയത്. ഉടൻ മടങ്ങിവരാമെന്നാണു വീട്ടിൽ നിന്നിറങ്ങുമ്പോൾ പറഞ്ഞത്. പിന്നീട് കേൾക്കുന്നത് അപകടവാർത്തയാണ്. കാറിൽ ഒപ്പമുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്നും ഹക്കിം പറഞ്ഞു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും പാതി ഉപയോഗിച്ച മദ്യക്കുപ്പി കണ്ടെത്തി. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസാണ് കാറില്‍ നിന്നും മദ്യ കുപ്പി കണ്ടെത്തിയത്. നാട്ടുകാരാണ് മദ്യ കുപ്പി കാറില്‍ ഉണ്ടെന്ന വിവരം പോലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസും ഉണ്ടായിരുന്നു. നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും (36) ചാരുംമൂട് സ്വദേശി ഹാഷിമും (31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും സൗഹൃദം ബന്ധുക്കൾ അറിയുകയും കുടുംബപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. സ്‌കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

അനുജയും സംഘവും വന്ന വാഹനത്തിനു പിന്നാലെ ഹാഷിം കാറുമായെത്തി. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറിൽ നിന്നും ഇറങ്ങിയ ഹാഷിം, അനുജ അടക്കമുള്ള അധ്യാപകർ‌ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ആദ്യം ഹാഷിമിനൊപ്പം പോവാൻ അനുജ തയാറായില്ല. തന്റെ കൊച്ചച്ചന്റെ മകനാണ് ഹാഷിം എന്നാണ് മറ്റ് അധ്യാപകരോട് അനുജ പറഞ്ഞത്. വിളിച്ചപ്പോള്‍ ഇറങ്ങിച്ചെല്ലാതിരുന്നതോടെ ഹാഷിം ആക്രോശിച്ച് വാഹനത്തിലേക്ക് കയറിയെന്നാണ് അധ്യാപകർ പൊലീസിന് നൽകിയ മൊഴി. ഇതോടെ അധ്യാപകരും ഇടപെടാൻ തുടങ്ങി. വിഷയം വഷളാകുമെന്ന് കണ്ടതോടെ അനുജ വാഹനത്തിൽ നിന്നിറങ്ങി ഹാഷിമിനൊപ്പം കാറിൽ പോവുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവികത തോന്നി അനുജയെ വിളിച്ച അധ്യാപകരോട് ഞങ്ങൾ മരിക്കാൻ പോവുകയാണെന്നാണ് അനുജ പറഞ്ഞത്. ബസിൽ നിന്നിറങ്ങി കാറിൽ കയറിയ അനുജയെ ഫോണിൽ വിളിച്ചപ്പോൾ കരയുന്നുണ്ടായിരുന്നുവെന്നും അധ്യാപകർ പറയുന്നു.

സംഭവം അനുജയുടെ ഭർത്താവിനെയും പിതാവിനെയും അധ്യാപകർ അറിയിച്ചു. അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കാനും അങ്ങോട്ടേക്ക് എത്താമെന്നും ഇരുവരും അധ്യാപകരോട് പറഞ്ഞു. തുടർന്ന് ഇവർ നൂറനാട് പൊലീസ് സ്റ്റേഷൻ വഴി അടൂർ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. പിന്നീട് അറിയുന്നത് ഇരുവരുടെയും അപകട മരണവാർത്തയാണ്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗത്തിലെത്തിയ കാര്‍ കണ്ടെയ്നർ ലോറിയിലേക്ക് ഹാഷിം ഇടിച്ചുകയറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (6 minutes ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (20 minutes ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (34 minutes ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (3 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (4 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (4 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (4 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (10 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (11 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (11 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (11 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (11 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (11 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (11 hours ago)

Malayali Vartha Recommends