എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ കൈവശമുള്ളത് ആകെ 3000 രൂപ; ഭാര്യയുടെ പക്കല്‍ 2000 രൂപയും
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ സാമ്പത്തിക സ്ഥിതി പുറത്ത്. കൈവശമുള്ളത് 3000 രൂപ. ബാങ്കില്‍ 59,729 രൂപയുണ്ട്. കയ്യിലുള്ള ആകെ തുക 62,729 രൂപയാണ്. നാമനിര്‍ദേശപത്രികയുടെ ഒപ്പം സമര്‍പ്പിച്ച സ്വത്തുവിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പന്ന്യന്റെ പേരില്‍ 5 ലക്ഷംരൂപ വില മതിക്കുന്ന ഭൂമിയുണ്ട്. 1600 ചതുരശ്ര അടിയുള്ള വീടുണ്ട്. ഇവയുടെയെല്ലാം വിപണിമൂല്യം 11 ലക്ഷം രൂപയാണ്. മുന്‍ എംപി എന്ന നിലയിലുള്ള പെന്‍ഷനാണ് വരുമാനമാര്‍ഗം. ഭാര്യയുടെ പക്കല്‍ 2000 രൂപയുണ്ട്. 2.5 ലക്ഷംരൂപ വിലമതിക്കുന്ന 48 ഗ്രാം സ്വര്‍ണമുണ്ട്.
https://www.facebook.com/Malayalivartha