കുടുംബ വഴക്കിനൊടുവില്‍.... മലപ്പുറത്ത് ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി.... മരുമകനെ കസ്റ്റഡിയിലെടുത്ത് പോലീസ്
![](https://www.malayalivartha.com/assets/coverphotos/w657/308241_1712099894.jpg)
മലപ്പുറത്ത് ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി.... മരുമകനെ കസ്റ്റഡിയിലെടുത്ത് പോലീസ്. മലപ്പുറം വണ്ടൂര്‍ നടുവത്ത് ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലില്‍ സല്‍മത്ത് ആണ് മരിച്ചത്. 52 വയസായിരുന്നു.
ഇവരെ വെട്ടി കൊലപ്പെടുത്തിയ മരുമകന് സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാന്‍ ശ്രമിക്കുന്നത് തടയുമ്പോഴാണ് സല്‍മത്തിന് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് . മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha