കണ്ണീര്‍ക്കാഴ്ചയായി.... എറണാകുളം കോതമംഗലത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ യുവാവിന് ദാരുണാന്ത്യം...
![](https://www.malayalivartha.com/assets/coverphotos/w657/308243_1712105590.jpg)
.കണ്ണീര്‍ക്കാഴ്ചയായി.... എറണാകുളം കോതമംഗലത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ യുവാവിന് ദാരുണാന്ത്യം.... ഇന്നലെ വൈകുന്നേരം വടാട്ടുപാറ, പലവന്‍പടിയിലാണ് സംഭവം നടന്നത്.
വടാട്ടുപാറ, റോക്ക് ഭാഗം ബേസില്‍ വര്‍ഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്.
മിന്നലില്‍ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവര്‍ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് കോതമംഗലം താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു. ബേസിലിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha