വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി ഇന്ന് 12ന് നാമനിര്‍ദേശ പത്രിക നല്‍കും
![](https://www.malayalivartha.com/assets/coverphotos/w657/308246_1712109940.jpg)
വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി ഇന്ന 12ന് നാമനിര്‍ദേശ പത്രിക നല്‍കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും.
പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി 11ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ് ഷോ കല്പറ്റയില് നടക്കും. സിവില്സ്റ്റേഷന് പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ചശേഷമായിരിക്കും പത്രിക നല്‍കുക.
മൂപ്പൈനാട് തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലാണു രാഹുല്‍ എത്തുക. കേരളത്തിലെ 20 മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് മാസ് കാമ്പയിന്റെ തുടക്കമായാണ് റോഡ്ഷോ. ബുധനാഴ്ച രാവിലെ പത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ പത്രിക നല്‍കുക. മെഗാ റാലിയുമുണ്ടാകും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന് വ്യാഴാഴ്ചയാണ് പത്രിക നല്‍കുക.
https://www.facebook.com/Malayalivartha