Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണു ദൂരദർശൻ്റെ അവതാരകയ്ക്ക് സംഭവിച്ചത്..!കടുത്ത ചൂട് മൂലവും രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നതിനാലുമാണ് താൻ ബോധരഹിതയായതെന്ന് സിൻഹ ...

22 APRIL 2024 09:48 AM IST
മലയാളി വാര്‍ത്ത

വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണ സംഭവത്തിൽ പ്രതികരണവുമായി അവതാരക ലോപമുദ്ര സിൻഹ. ദൂരദർശൻ്റെ കൊൽക്കത്ത ബ്രാഞ്ചിലെ അവതാരകയായ ലോപാമുദ്ര സിൻഹയാണ് വാർത്ത വായിക്കുന്നതിനിടയിൽ ബോധരഹിതയായത്. രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നതിനാലാണ് ബോധരഹിതയായതെന്ന് അവതാരക പറഞ്ഞു. വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നിരുന്നു.

 

കടുത്ത ചൂട് മൂലവും രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നതിനാലുമാണ് താൻ ബോധരഹിതയായതെന്ന് സിൻഹ പറഞ്ഞു. കൂളിംഗ് സിസ്റ്റത്തിലെ ചില തകരാർ കാരണം സ്റ്റുഡിയോയ്ക്കുള്ളിൽ കടുത്ത ചൂടായിരുന്നുവെന്നും അവതാരക പറഞ്ഞു. സംഭവത്തിന് ശേഷം ഫേസ്ബുക്ക് ലൈവിലൂടെയാണ് ലോപമുദ്ര ഇക്കാര്യം വിശദീകരിച്ചത്. സംപ്രേക്ഷണം ചെയ്യുന്നതിനു മുമ്പ് തനിക്ക് സുഖമില്ലായിരുന്നു."ഞാൻ ഒരിക്കലും ഒരു വാട്ടർ ബോട്ടിൽ എൻ്റെ കൈയിൽ കരുതിയിരുന്നില്ല. അത് പതിനഞ്ച് മിനിറ്റോ അരമണിക്കൂർ പ്രക്ഷേപണമോ ആകട്ടെ, എൻ്റെ 21 വർഷത്തെ കരിയറിൽ സംപ്രേക്ഷണത്തിനിടെ വെള്ളം കുടിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ, 15 മിനിറ്റ് കഴിഞ്ഞിട്ടും എനിക്ക് തൊണ്ട വരണ്ടതായി തോന്നി. എൻ്റെ മുഖമല്ലാതെ വിഷ്വലുകൾ കാണിക്കുമ്പോൾ, ഞാൻ ഫ്ലോർ മാനേജരോട് ഒരു കുപ്പി വെള്ളം ചോദിച്ചു," സാധാരണ ബൈറ്റുകളില്ലാത്ത സമയത്ത് കുറച്ച് വെള്ളം കുടിക്കാൻ അവസരം ലഭിച്ചില്ലെന്നും സിൻഹ പറയുന്നു. "അവസാനം ബുള്ളറ്റിനിൽ ഒരു ബൈറ്റ് വന്നപ്പോൾ കുറച്ച് വെള്ളം കുടിക്കുകയായിരുന്നു.

 

 

വെള്ളം കുടിച്ചു കൊണ്ട് വാർത്ത വായന തുടർന്നെങ്കിലും വായനയ്ക്കിടെ ബോധരഹിതയാവുകയായിരുന്നു. "ഒരു ഹീറ്റ് വേവ് സ്റ്റോറി വായിക്കുമ്പോൾ, തൻ്റെ സംസാരം മങ്ങാൻ തുടങ്ങി. ഞാൻ എൻ്റെ അവതരണം പൂർത്തിയാക്കാൻ ശ്രമിച്ചു. ടെലിപ്രോംപ്റ്റർ കാണാനില്ലായിരുന്നു, ഭാഗ്യവശാൽ, 30 മുതൽ 40 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഒരു ആനിമേഷൻ ടെലിവിഷനിൽ പ്ലേ ചെയ്യുന്നതിനിടയിലാണ് അത് സംഭവിച്ചത്, ഞാൻ എൻ്റെ കസേരയിൽ വീണുവെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്ത് വിവിധയിടങ്ങളിൽ ഉയർന്ന ഉഷ്ണതരം​ഗം അനുഭവപ്പെടുകയാണ്. ബോധരഹിതയായതിന് ശേഷം സംപ്രേക്ഷണം കൈകാര്യം ചെയ്തതിന് നിർമ്മാതാക്കൾക്ക് നന്ദി പറയുന്നതായും സിൻഹ തൻ്റെ ചാനലിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു. ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (11 minutes ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (16 minutes ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (21 minutes ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (35 minutes ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (47 minutes ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (50 minutes ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (54 minutes ago)

ഇന്ത്യൻ മരുന്നുകൾ പാകിസ്ഥാനി മരുന്നുകൾക്ക് പകരമാവുന്നു  (1 hour ago)

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു  (1 hour ago)

അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥന് ദാരുണാന്ത്യം... പ്രതി പിടിയിൽ  (1 hour ago)

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (2 hours ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വൻ ലാഭം, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ  (2 hours ago)

19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം  (2 hours ago)

അതിശൈത്യത്തിൽ രാജ്യ തലസ്ഥാനം  (3 hours ago)

Malayali Vartha Recommends