പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നലെ 41.3 ഡിഗ്രിയായിരുന്നു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും താപനില ഉയരുമെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുളളത്.
.
കഴിഞ്ഞ ദിവസം ജില്ലയില്‍ സൂര്യാതപമേറ്റ് ഒരാള്‍ മരണപ്പെട്ടിരുന്നു. പുനലൂരില്‍ ഇന്നലെ താപനില 39 ഡിഗ്രിയായിരുന്നു. രണ്ടുദിവസം കൂടി ഇവിടെ ഇതേ താപനില തുടരും. രണ്ടു ദിവസം മദ്ധ്യ, തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭ്യമാകും.
https://www.facebook.com/Malayalivartha