കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....
കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു. ഈ മാസാദ്യം 20 കോടി രുപ നല്‍കിയിരുന്നു.
നാളെ വോട്ടിടാന്‍ പോകുന്നതിനുമുമ്പ് ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും കൊടുത്തു തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.എസ്.ആര്.ടി.സി മാനേജ്മെന്റ്. ഗതാഗത വകുപ്പിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്നലെ 30 കോടി രൂപ അനുവദിക്കാന്‍ ധനവകുപ്പ് തയ്യാറായത്. 38 കോടി രൂപയാണ് രണ്ടാം ഗഡു ശമ്പളത്തിനു വേണ്ടത്. 8 കോടി രൂപ കെ.എസ്.ആര്.ടി.സി കണ്ടെത്തും.
ഫയല്‍ ധനവകുപ്പില്‍ നിന്നു ഗതാഗതവകുപ്പിലേക്കും തിരിച്ചും എത്തിയാലേ കെ.എസ്.ആര്.ടി.സിയുടെ അക്കൗണ്ടിലേക്ക് പണം ലഭ്യമാകൂകയുള്ളൂ. ലഭ്യമായ ഉടന്‍ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ശമ്പളത്തിന്റെ രണ്ടാം ഗഡു എത്തിക്കുമെന്ന് മാനേജ്മെന്റ് .
ഈ മാസം 9നാണ് ആദ്യ ഗഡു നല്‍കിയത്. ഏപ്രില്‍ 15ന് പ്രതിദിന കളക്ഷനില്‍ കെ.എസ്.ആര്.ടി.സി റെക്കാഡ് നേട്ടമുണ്ടാക്കിയിരുന്നു. 8.57കോടി രൂപയായിരുന്നു കളക്ഷന്‍. രണ്ടാം ഗഡു ശമ്പളം വൈകിയെങ്കിലും പതിവ് സമരങ്ങളോ പ്രതിഷേധമോ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായില്ല.
"
ഏപ്രിലില്‍ മാത്രം 50 കോടി രൂപയാണ് നല്‍കിയത്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങാതിരിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സഹായം അനുവദിച്ചത്.
https://www.facebook.com/Malayalivartha