രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....
രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു.... രണ്ട് റൂട്ടുകളില്‍ നിന്നും അഞ്ചു റൂട്ടുകളിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വികസിച്ചു.
19,72,247 ആളുകളാണ് ഇതുവരെ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തതെന്നാണ് കണക്ക്. ഇന്ന് 14 ബോട്ടുകള്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സ്വന്തം.
20 രൂപ മുതല്‍ 40 രൂപ വരെയാണ് യാത്രാ നിരക്ക്.
വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കില്‍ വരെ യാത്ര ചെയ്യാവുന്നതാണ്. വാട്ടര്‍ മെട്രോ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ നടി മിയ, മുരളി തുമ്മാരക്കുടി, എംകെ സാനു, കൊച്ചി മെട്രോ എം ഡി ലോക്നാഥ് ബഹ്റ എന്നിവര്‍ പങ്കെടുത്തു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ സംഗീത പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ആഘോഷങ്ങള്‍ ഇപ്പോഴുണ്ടാവില്ല. പെരുമാറ്റച്ചട്ടം മാറിയ ശേഷം ഔദ്യോഗിക ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് തുടങ്ങിയത്.
https://www.facebook.com/Malayalivartha