പോളിംഗ് സാമഗ്രികള്‍ നല്കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി
പോളിംഗ് സാമഗ്രികള്‍ നല്കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്. സാമഗ്രികള്‍ വാങ്ങി കൃത്യമായി പരിശോധിച്ചതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങുന്നത്. ഇതിനിടെ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്നുകൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള അവസരമുണ്ട്.സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് പോരാട്ട രംഗത്തുള്ളത്. 25,231 പോളിംഗ് ബൂത്തുകളും 2.77 കോടി വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. നാളെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.
പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനും ഓരോ മണിക്കൂറുകളിലുമുള്ള പോളിംഗ്നില ഉദ്യോഗസ്ഥര്‍ക്ക് പുതുക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മിഷന് പോള്‍ എന്ന ആപ്ലിക്കേഷനും സജ്ജമാക്കി.
https://www.facebook.com/Malayalivartha