കണ്ണൂര്‍ തളിപ്പറമ്പില്‍ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്
കണ്ണൂര്‍ തളിപ്പറമ്പില്‍ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്. 5.096 ഗ്രാം എംഡിഎംഎയുമായി പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ആസിഫിനെയാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുരേഷ് പിയുടെ നേതൃത്വത്തില്‍ (ഗ്രേഡ്) അസി: എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ രാജീവന് പച്ചക്കൂട്ടത്തില്‍, രാജേഷ്.കെ, (ഗ്രേഡ്) പ്രിവന്റീവ് ഓഫീസര്‍ ഉല്ലാസ് ജോസ്, സിവില്‍ എക്സൈസ് ഓഫീസര്‍ റെനില്‍ കൃഷ്ണന്.പി.പി സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ അനില്‍ കുമാര്‍.സി.വി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്. കഴിഞ്ഞദിവസം തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിലും ന്യൂജെനറേഷന് മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു.
സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. കര്‍ണ്ണാടക സ്വദേശികളായ ഉമ്മര്‍ ഫാറൂഖ്, സിദ്ധിഖ് എ എച്ച് എന്നിവരെയാണ് 100. 222 ഗ്രാം എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രജിത് എ യുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവരികയായിരുന്ന എംഡിഎംഎ മലപ്പുറത്ത് എത്തിക്കാനായിരുന്നു പ്രതികള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.
ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസും ചെക്ക് പോസ്റ്റ് ടീമും ചേര്‍ന്ന് സംയുക്തമായിട്ടാണ് പ്രതികളെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha