കുറ്റിച്ചിറ സ്കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...
കുറ്റിച്ചിറ സ്കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. റിട്ട. കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ കാമക്കന്റെകത്ത് അനീസ് അഹമ്മദ് (66) ആണ് മരിച്ചത്.
രാവിലെ പോളിങ് സ്റ്റേഷന് സമീപം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പരേതരായ കാമക്കന്റകത്ത് അഹമ്മദ് കോയ-കുഞ്ഞിത്താന്‍ മാളിയക്കല്‍ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന, മക്കള്‍: ഫാഇസ്, ഫദല്‍, അകില്, ബിലാല്‍.
അതേസമയം പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര് കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
പോളിംഗ് തുടങ്ങി 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മലപ്പുറം തിരൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികന് കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂര്‍ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂര്‍ വള്ളികാഞ്ഞീരം സ്കൂള്‍ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha