ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍
വരുന്ന നാളുകളില്‍ എല്ലാവരും ഒന്നിച്ചു നിന്ന് പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാമെന്ന് തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്തെ നല്ലവരായ സമ്മതിദായകര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ താന്‍ നന്ദി പറയുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
'എന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ കഴിഞ്ഞ 51 ദിവസത്തെ പ്രചരണത്തിലുടനീളം നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു.നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസം പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കാം. അത് എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. വരാന്‍ പോകുന്ന തലമുറകള്‍ക്ക് വേണ്ടി നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ കാര്യവുമിതാണ്. ഇന്നത്തേത് ഒരു പ്രചരണത്തിന്റെ അവസാനമായിരിക്കാം. എന്നാല്‍ നമ്മള് ഒരുമിച്ചുള്ള ഒരു യാത്രയുടെ തുടക്കം കൂടിയാണിത് എന്ന് നമുക്ക് ഓര്‍ക്കാം. രാജീവ് പറഞ്ഞു.
https://www.facebook.com/Malayalivartha