Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...


ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

27 APRIL 2024 02:23 PM IST
മലയാളി വാര്‍ത്ത

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ ഘട്ടത്തില്‍ 10 കുട്ടികള്‍ക്കാണ് വിലകൂടിയ മരുന്ന് നല്‍കിയത്. ഇതുവരെ 57 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കിയത്.

12 വയസ് വരെ ചികിത്സ ഉയര്‍ത്തുമ്പോള്‍ 23 കുട്ടികള്‍ക്കും കൂടി മരുന്ന് നല്‍കുന്നതാണ്. നവകേരള സദസ്സിനിടെ എസ്.എം.എ. ബാധിതയും കോഴിക്കോട് സ്വദേശിയുമായ സിയ മെഹ്‌റിന്‍ തന്റെ അനുഭവം പങ്കുവയ്ക്കുന്നതിനിടേയാണ് അപൂര്‍വ രോഗത്തിനുള്ള മരുന്ന് വിതരണം 6 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും ലഭ്യമാക്കിയാല്‍ സഹായകരമാണെന്ന് പറഞ്ഞത്.

നട്ടെല്ലിന്റെ വളവ് പരിഹരിക്കുന്നതിനുള്ള സൗജന്യ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് സിയാ മെഹ്‌റിനിലാണ്. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മന്ത്രി വീണാ ജോര്‍ജ് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് 6 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും സൗജന്യ മരുന്ന് നല്‍കാന്‍ കഴിഞ്ഞ മാസം തീരുമാനമെടുത്തത്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂര്‍വ രോഗത്തിനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നല്‍കാനാരംഭിച്ചത്. സംസ്ഥാനത്ത് 6 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്നര വര്‍ഷത്തിലേറെയായി സൗജന്യ മരുന്ന് നല്‍കി വരുന്നു. ഒരു ഡോസിന് 6 ലക്ഷത്തോളം രൂപ വരുന്ന 600 യൂണിറ്റോളം റിസ്ഡിപ്ലാം മരുന്നാണ് ഇതുവരെ നല്‍കിയത്.

 

ഈ കുട്ടികളെല്ലാം തന്നെ രോഗം ശമിച്ച് കൂടുതല്‍ ബലമുള്ളവരും കൂടുതല്‍ ചലനശേഷിയുള്ളവരുമായി മാറിയിയിട്ടുണ്ട്. 6 വയസിന് മുകളില്‍ പ്രായമുള്ള അപൂര്‍വ രോഗം ബാധിച്ച കുട്ടികള്‍ക്ക് നട്ടെല്ല് വളവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമതയില്‍ വരുന്ന കുറവും ചലനശേഷിയില്‍ വരുന്ന കുറവുമെല്ലാം വളരെയേറെ ബുദ്ധിമുട്ടാണ്. അങ്ങനെയാണ് ഈ കുട്ടികള്‍ക്കും ഘട്ടം ഘട്ടമായി മരുന്ന് നല്‍കി ജീവിത്തിലേക്ക് മടക്കിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് 6 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും മരുന്ന് വിതരണം ആരംഭിച്ചത്.

അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു.

ഇതുകൂടാതെ എസ്.എം.എ. ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി ആരംഭിച്ചു. ഇതുവരെ 5 ശസ്ത്രക്രിയകളാണ് നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം ചെലവുള്ള ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജുകളില്‍ സൗജന്യമായി നടത്തിയത്.

എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി 3 കോടി രൂപ ലഭ്യമായിട്ടുണ്ട്. അപൂര്‍വ രോഗങ്ങളിലെ മികവിന്റെ കേന്ദ്രമായ എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് ന്യൂറോളജി, ജനിതക രോഗവിഭാഗം, ശ്വാസ രോഗ വിഭാഗം,

ഓര്‍ത്തോപീഡിക് വിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്കായി ഒരേ ദിവസം ഒരു കുടക്കീഴില്‍ ലഭ്യമാക്കി. ഇതുകൂടാതെ അപൂര്‍വ രോഗങ്ങള്‍ക്ക് സമഗ്ര പരിപാലനം ഉറപ്പുവരുത്താനായി അടുത്തിടെ കെയര്‍ പദ്ധതി (KARE - Kerala United Against Rare Diseases) നടപ്പിലാക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (37 minutes ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (51 minutes ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (1 hour ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (1 hour ago)

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (5 hours ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (6 hours ago)

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം; നിർണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും!!!!  (6 hours ago)

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം  (6 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (7 hours ago)

പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...  (7 hours ago)

ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...  (7 hours ago)

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി:- അഭിമാന നിമിഷമെന്ന് പ്രതികരണം...  (7 hours ago)

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...  (7 hours ago)

Malayali Vartha Recommends