സര്‍വ്വീസില്‍ നിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കെ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി..
പത്തനാപുരം വിളക്കുടിയില്‍ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്മാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് (56) മരിച്ചത്.
ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ മുറിയ്ക്ക് മുന്‍പിലാണ് മൃതദേഹം കണ്ടത്. അടുത്ത ദിവസം സര്‍വീസില്‍ നിന്ന് വിരമിക്കാനിരുന്നപ്പോഴായിരുന്നു മരണം. കഴിഞ്ഞദിവസം രാത്രിയിലും അദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. സമീപത്തെ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് പുലര്‍ച്ചെ അഞ്ചുമണിക്ക് മൃതദേഹം കണ്ടത്.
ഇടതു കൈയില്‍ മുറിഞ്ഞു ചോര വാര്‍ന്ന പാട് ഉണ്ട്. ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha