കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി... കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയന്‍ പൗരന് പിടിയില്‍...
കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി... കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയന്‍ പൗരന് പിടിയില്‍...
കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. 19 ആം തീയ്യതിയാണ് ഇയാളെ പിടികൂടിയതെങ്കിലും ഇന്നലെയാണ് റിമാന്‍ഡ് ചെയ്തത്.
ഇയാള്‍ വിഴുങ്ങിയ ഗുളികകള്‍ പുറത്തെടുക്കാനായി ആറ് ദിവസമെടുത്തു. ഇതേ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കാനായി വൈകിയത്. 50 മയക്കുമരുന്ന് കാപ്സ്യൂളുകളാണ് പ്രതി വിഴുങ്ങിയത്.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ടയാണ് ഇന്നലെ നടന്നത്. ഒരു കോടി രൂപയുടെ സ്വര്‍ണവുമായി തിരുവനന്തപുരം സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 1.48 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha