കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു
കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. വെള്ളയില്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
കൊല്ലപ്പെട്ട ശ്രീകാന്ത് 2013ല്‍ എലത്തൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് . പുലര്‍ച്ചെ ഓട്ടോയില്‍ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേര് ഉണ്ടായിരുന്നു.
ഇവര്‍ മദ്യപിച്ചിരുന്നതായും അതില്‍ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനത്തിലുള്ളത്. ഓട്ടോയിലുണ്ടായിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരുന്നു. മറ്റൊരാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നു.
"
https://www.facebook.com/Malayalivartha