Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.....കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് എന്ന് റിപ്പോർട്ട്

28 APRIL 2024 02:47 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പു പൂർത്തിയായി നേതാക്കൾ മറ്റിടങ്ങളിലെ പ്രചരണത്തിനായി പുറപ്പെട്ടു കഴിഞ്ഞു. ഇക്കുറി ശക്തമായ ത്രികോണ മത്സരം നടന്ന രണ്ടിടങ്ങളിലെ ഫലം ദേശീയ രാഷ്ട്രീയവും ഉറ്റുനോക്കുന്നുണ്ട്. തൃശ്ശൂരും തിരുവനന്തപുരവുമാണ് ഈ മണ്ഡലങ്ങൾ. ശശി തരൂരിന് ശക്തനായ എതിരാളിയായി രാജീവ് ചന്ദ്രശേഖർ കടന്നുവന്നതോടെ പ്രവചനാതീതമായ മാറിയ പോരാട്ടമായിരുന്നു തലസ്ഥാന മണ്ഡലത്തിലേത്. ബിജെപി സർവശക്തിയും പ്രയോഗിച്ചു പൊരുതിയ തെരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ അവകാശപ്പെടുന്നത്. ഇതിനിടെയിലും കോൺഗ്രസിന് വെല്ലുവിളിയായി അടിയൊഴുക്ക് ഉണ്ടായിരുന്നോ എന്ന സംശയവും ശക്തമാണ്.

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറിക്കൊണ്ടാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ടുള്ള പത്രവാർത്ത പുറത്തുവന്നത്. കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്തു നിന്നാണ് എന്നാണ് മാധ്യമം ദിനപത്രം റിപ്പോർട്ടു ചെയ്യുന്നത്. കേന്ദ്ര ഇന്റലിജൻസ് ഇത്തരമൊരു റിപ്പോർട്ടാണ് നൽകിയതെന്നാണ് പത്രവാർത്തയിൽ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നേരിയ വോട്ടിനായാലും വിജയിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം എന്നതാണ് വാർത്ത.

 

 

അതേസമയം ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിക്കില്ലെന്നും ഇന്റലിജൻസ് പറയുന്നു. തൃശൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ വിജയിക്കുമെന്നാണ് ഇന്റലിജൻസ് വൃത്തങ്ങളെ അവലംബിച്ചു മാധ്യമം വാർത്തയിൽ പറയുന്നത്. അതേസമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എൽ.ഡി.എഫിന്റെ സിറ്റിങ് മണ്ഡലമായ ആലപ്പുഴ അടക്കം 14 എണ്ണം യു.ഡി.എഫിനെന്നും ശേഷിച്ച നാലെണ്ണത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമെന്നുമാണ് റിപ്പോർട്ട്. ആറ്റിങ്ങൽ, മാവേലിക്കര, ചാലക്കുടി, പാലക്കാട് എന്നിവയാണ് ഇവ. സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം യു.ഡി.എഫിനെ തുണക്കുമെന്നും ഇക്കാരണത്താൽ ഈ നാല് മണ്ഡലങ്ങളിൽ മിക്കതും യു.ഡി.എഫ് സാധ്യത നിലനിൽക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് സിറ്റിങ് എംപി യു.ഡി.എഫിലെ ശശി തരൂരിനേക്കാൾ ചലനമുണ്ടാക്കാൻ കഴിഞ്ഞുവെന്നും മികച്ച പ്രതിച്ഛായ അദ്ദേഹത്തിനുണ്ടെന്നും കേന്ദ്ര ഏജൻസി വിലയിരുത്തുന്നു. രാഷ്ട്രീയത്തിനും സമുദായ നേതൃത്വങ്ങളുടെ ആഹ്വാനങ്ങൾക്കുമപ്പുറം തീരദേശം അദ്ദേഹത്തെ പിന്തുണച്ചെന്നാണ് നിഗമനം. ആറ്റിങ്ങലിൽ വി. മുരളീധരൻ ബഹുദൂരം മുന്നിലെത്തിയെന്നും റിപ്പോർട്ടിലുണ്ട്. തൃശൂരിൽ ബിജെപിക്ക് പ്രതീക്ഷിച്ചപോലെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. വിവാദങ്ങളും ബിജെപിയിലെ പ്രശ്‌നങ്ങളും പ്രതികൂലമായി ബാധിച്ചു.

രണ്ടുമാസം മുമ്പുണ്ടായിരുന്ന അനുകൂല തരംഗം നഷ്ടമായെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട്, വി എസ്. സുനിൽകുമാർ എൽ.ഡി.എഫിന്റെയും കെ. മുരളീധരൻ യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളായതും സാധ്യത ഇല്ലാതാക്കിയെന്ന് വിലയിരുത്തുന്നു. പത്തനംതിട്ടയിൽ അനിൽ ആന്റണി കഴിഞ്ഞ തവണ എൻ.ഡി.എ നേടിയതിനേക്കാൾ കൂടുതൽ വോട്ട് പിടിക്കും. വടകരയിലും കോഴിക്കോട്ടും ബിജെപിക്ക് വോട്ട് വർധിക്കും. കെ.സി. വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വമാണ് കോൺഗ്രസിന് ആലപ്പുഴയിൽ നേട്ടമായത്. ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ആലപ്പുഴയിൽ സിപിഎമ്മിന് തിരിച്ചടിയാകും.

 

 

മുസ്‌ലിം ലീഗിന് മലബാറിൽ അടിതെറ്റില്ല. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയിൽ വിജയം ഷാഫി പറമ്പിലിനാകും. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിജയവും ഏറെക്കുറെ ഉറപ്പാണ്. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിന്റെ ഗുണം എല്ലാ തലത്തിലും ഇക്കുറിയും യു.ഡി.എഫിന് കിട്ടുമെന്നും നിഗമനമുണ്ട്. തെരഞ്ഞെടുപ്പിലെ അവസാനവട്ട പ്രചാരണം വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളതെന്നുമാണ് മാധ്യമ വാർത്തയിൽ പറയുന്നത്.

താൻ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ഇന്നലെ പ്രതികരിച്ചത്. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തരൂർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനിടെയാണ് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന വിധത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (1 hour ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (1 hour ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (1 hour ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (1 hour ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (3 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (3 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (3 hours ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (3 hours ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (3 hours ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (3 hours ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (3 hours ago)

യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

Malayali Vartha Recommends