Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോദരി രംഗത്ത്...


വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...


10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും

യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞില്ല...!വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.... പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന മന്ത്രി

29 APRIL 2024 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോദരി രംഗത്ത്...

കോലഞ്ചേരി ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...

രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബൈയിലെത്തി...ശനിയാഴ്ച കേരളത്തിലേക്ക് തിരിച്ചെത്തിയേക്കും

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലാണ് മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് മന്ത്രിയുടെ ഉറച്ച നിലപാടിനു പിന്നിൽ. ഇതിനു പിന്നാലെ സച്ചിൻ ദേവ് എംഎൽഎ മന്ത്രിക്ക് ഇന്ന് നേരിട്ടു പരാതി നൽകും.

പൊലീസും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ കഴമ്പുണ്ടെങ്കിൽ മാത്രമാകും ഡ്രൈവർ യദുവിനെതിരെ വകുപ്പുതല നടപടി. ന്യായത്തിന്റെ ഭാഗത്തു നിൽക്കണമെന്നും മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നുമാണ് ഗണേഷ്കുമാറിന്റെ നിലപാട്. ഡ്രൈവർ യദുവിനെ പിന്തുണച്ച് കെഎസ്ആർടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ, മേയർക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് സിപിഎം നേതാക്കളുടെ വാദം.

 

 

സംഭവത്തിൽ ദൃക്സാക്ഷികളാവരോട് ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം സംസാരിച്ചത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ റിസര്‍വേഷനില്‍ യാത്ര ചെയ്തവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. ബസിൽ ടിക്കറ്റ് റിസർവ് ചെയ്തവരുടെ ഫോൺ നമ്പറുകൾ കെഎസ്ആർടിസിയിൽ നിന്നും ശേഖരിച്ചായിരുന്നു നീക്കം. ബസിലെ കണ്ടക്ടറും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്.

ഡ്രൈവറെ പ്രകോപിക്കുകയാണ് മേയറും സംഘവും ചെയ്തതെന്നാണ് യാത്രക്കാർ നൽകിയ മൊഴി. മാത്രമല്ല, തങ്ങള്‍ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂര്‍ത്തിയാക്കാനായില്ല എന്ന പരാതിയും ഇവർക്കുണ്ട്. യാത്ര അവസാനിക്കാൻ രണ്ട് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് ‌സംഭവം നടന്നത്. എന്നിട്ടും തങ്ങളെ പെരുവഴിയില്‍ ഇറക്കി വിടുകയാണ് ചെയ്തതെന്ന് യാത്രക്കാർ പറയുന്നു. എംഎല്‍എ ബസില്‍ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഡ്രൈവർ കുറ്റക്കാരനാണെന്നും കസ്റ്റഡിയിലെടുക്കണമെന്നുമാണ് സ്ഥലത്തെത്തി പൊലീസ് യാത്രക്കാരെ അറിയിച്ചത്.

 

 

∙ എംഎൽഎയ്ക്കും മേയർക്കുമെതിരെ കേസെടുക്കണം

മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണമെന്ന് കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ആവശ്യപ്പെട്ടു. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിരകയറൽ ആണെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം.വിൻസെന്‍റ് എംഎൽഎ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഡ്രൈവറുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, മേയര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. പ്രമുഖർ ഉൾപ്പെടെ പലരും മേയറെ പിന്തുണച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതികരിക്കുന്നുണ്ട്. ഭീഷണികൾ നിലനിൽക്കെ ഡ്രൈവർ യദു ഇന്ന് രാവിലെ എട്ടു മണിയോടെ തന്റെ ഫോൺ സ്വിച്ച് ഓഫാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...  (8 minutes ago)

രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോ  (12 minutes ago)

കോലഞ്ചേരി ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം  (14 minutes ago)

വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...  (16 minutes ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (18 minutes ago)

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...  (22 minutes ago)

രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബൈയിലെത്തി...ശനിയാഴ്ച കേരളത്തിലേക്ക് തിരിച്ചെത്തിയേക്കും  (29 minutes ago)

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....  (1 hour ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്  (1 hour ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (1 hour ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (2 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്  (2 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത് ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം , പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്ക  (2 hours ago)

Malayali Vartha Recommends