ലക്ഷ്യമിടുന്നത് ഫോണുകളെ... ജയിലില്‍ നിന്നിറങ്ങി ഒറ്റ രാത്രി കൊണ്ട് 8 സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന ഇതര സംസ്ഥാനതൊഴിലാളിയായ മോഷ്ടാവ് പിടിയില്‍....
ലക്ഷ്യമിടുന്നത് ഫോണുകളെ. ... ജയിലില്‍ നിന്നിറങ്ങി ഒറ്റ രാത്രി കൊണ്ട് 8 സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന ഇതര സംസ്ഥാനതൊഴിലാളിയായ മോഷ്ടാവ് പിടിയില്‍....അസം നാഗോണ്‍ ജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്.
അന്തര്‍ സംസ്ഥാന തൊഴിലാളിയായ മോഷ്ടാവിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ആലുവ പൊലീസ് പിടികൂടിയത്. 20 ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയില്‍ നിന്നാണ് വില കൂടിയ എട്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് കടന്നത്.
പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിരുന്നില്ല. തുടര്‍ന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മറ്റ് അതിഥി തൊഴിലാളികള്‍ക്കിടയിലാണ് ഇയാള്‍ താമസിച്ചു വന്നിരുന്നത്. പകല്‍ സ്ഥലങ്ങള്‍ കണ്ടുവച്ച് രാത്രിയാണ് മോഷണം നടത്തുന്നത്.
വില കൂടിയ മൊബൈല്‍ ഫോണുകളാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിടാറുള്ളത്. മോഷ്ടിക്കുന്ന ഫോണുകള്‍ അതിഥിത്തൊഴിലാളികള്‍ക്ക് വില്പന നടത്തും. കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരിലെ ഒരു വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ആറുമാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് അടുത്തിടെയാണ്. വേറെയും മോഷണക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha