ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേഴ്സനല്‍ സെക്രട്ടറി അന്തരിച്ചു....
ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേഴ്സനല്‍ സെക്രട്ടറിയായിരുന്ന കല്പാത്തി വലിയപാടം 'പ്രണവം' വീട്ടില്‍ എം.വി. രാജന് (93) അന്തരിച്ചു.
പാലക്കാട് വിക്ടോറിയ കോളജില്‍ പഠനശേഷം എം.വി. രാജന് കേന്ദ്ര സര്‍വിസില്‍ പ്രധാനമന്ത്രിയുടെ പേഴ്സനല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനായി. തുടര്‍ന്ന് പേഴ്സനല്‍ സെക്രട്ടറിയായി.
1964ല്‍ അദ്ദേഹത്തിന്റെ മരണംവരെ കൂടെയുണ്ടായിരുന്നു. നെഹ്റു മെമ്മോറിയല്‍ ഫണ്ടും ലൈബ്രറിയും മ്യൂസിയവും സ്ഥാപിക്കുന്നതില്‍ പങ്കാളിയായിരുന്നു. ഭാര്യ: ജയലക്ഷ്മി.
https://www.facebook.com/Malayalivartha