കണ്ണീര്‍ക്കാഴ്ചയായി.... ഉറ്റസുഹൃത്തിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങി മരിച്ചു... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും
കണ്ണീര്‍ക്കാഴ്ചയായി.... ഉറ്റസുഹൃത്തിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങി മരിച്ചു.... ചെങ്ങന്നൂര്‍ എടനാട് മയാലില്‍തുണ്ടിയില്‍ തോമസിന്റെ മകള്‍ ജോമോള്‍ (26) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ആളെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ജീവന് നഷ്ടപ്പെട്ടിരുന്നു. ആലാട്ടുചിറ ഏമ്പക്കോടിനു സമീപം കാളക്കയത്തിലാണ് അപകടം സംഭവിച്ചത്.
ഏമ്പക്കോട് നെടുമ്പിള്ളില്‍ (സിദ്ധാര്‍ഥ് മന്ദിരം) അജിത് മേനോന്റെയും കലാദേവിയുടെയും മകള്‍ സ്വാതിയുടെ വിവാഹ നിശ്ചയത്തിന് എത്തിയതായിരുന്നു ജോമോള്‍. മൂലമറ്റം സെയ്ന്റ് ജോസഫ് കോളേജില്‍ ഒരുമിച്ചു പഠിച്ച സ്വാതിയും ജോമോളും ഉറ്റ സുഹൃത്തുക്കളാണ്. സ്വാതി നോയിഡയിലും ജോമോള്‍ ബംഗളൂരുവില ജോലി ചെയ്യുകയാണ്.
സ്വാതിയും മൂന്ന് ബന്ധുക്കളും ജോമോളും ഉള്‍പ്പെടെ അഞ്ചുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഉരുണ്ട പാറയില്‍ നിന്ന ജോമോള്‍ കാല്‍വഴുതി ആഴമുള്ള കയത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു. പുഴയില്‍ മുങ്ങിപ്പോയ സ്വാതിയെ രക്ഷപ്പെടുത്തി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അതേസമയം മെയ് ഒന്നിന് നടക്കുന്ന സ്വാതിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി ശനിയാഴ്ചയാണ് ജോമോള്‍ കോടനാടെത്തിയത്.
https://www.facebook.com/Malayalivartha