പാലക്കാട് കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞു.... അപകടത്തില്‍ ഒരു മരണം
പാലക്കാട് കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞു.... അപകടത്തില്‍ ഒരു മരണം. പൊള്ളാച്ചി കൊടൈക്കനാല്‍ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞതാണ് അപകടകാരണം.
മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം നടന്നത്. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയ മറ്റുള്ളവര്‍.
"
https://www.facebook.com/Malayalivartha