സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും... ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ ബുധനാഴ്ച അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇതുവരെ ലാവലിന്‍ കേസ് 30 തവണ ലിസ്റ്റ് ചെയ്തെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ഫെബ്രുവരി ആറിനാണ് ലാവലിന്‍ കേസ് ഒടുവില്‍ പരിഗണിച്ചത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്കിയ അപ്പീലാണ് സുപ്രീംകോടതിയുടെ മുന്‍പാകെയുള്ളത്.
https://www.facebook.com/Malayalivartha