എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ... ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഒമ്പതിന്
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി . കഴിഞ്ഞ വര്‍ഷം മേയ് 19നാണ് പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി ഫലവും അന്ന് മൂന്നിന് പ്രഖ്യാപിക്കും.ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഒമ്പതിന് പ്രഖ്യാപിക്കും..
4,27,105 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും.ടാബുലേഷന്‍, ഗ്രേസ് മാര്‍ക്ക് എന്‍ട്രി പൂര്‍ത്തിയാവുന്നു.. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി ഫലം മേയ് 25നാണ് പ്രഖ്യാപിച്ചത് .
ഇത്തവണ 16 ദിവസം മുമ്പേ. 4,41,120 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണയത്തിനായി 77 ക്യാമ്പുകളിലായി 25,000 അദ്ധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ . റെഗുലര്‍ വിഭാഗത്തില്‍ 27,798 ഉം പ്രൈവറ്റ് വിഭാഗത്തില്‍ 1,502ഉം ഉള്‍പ്പെടെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയെഴുതിയത്.
"
https://www.facebook.com/Malayalivartha