ഭാര്യയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍...
ഭാര്യയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂര്‍ കളത്തൂത്തറമാലി വീട്ടില്‍ ജിബിന്‍ ജോസഫ് (38) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഇയാള്‍ ഭാര്യയെയും, ഭാര്യാമാതാവിനെയും ചീത്ത വിളിക്കുകയും, ഭാര്യയെ മര്‍ദ്ദിക്കുകയും ഇരുവരുടെയും കയ്യിലിരുന്ന മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷന് എസ്.എച്ച്.ഓ പ്രകാശ്.ആര്, എസ്.ഐ സജീര്‍, സി.പി.ഓ പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha