കോട്ടയത്ത് വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍...
കോട്ടയത്ത് വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ജംഗ്ഷന് സമീപം പനന്താനം വീട്ടില്‍ ആമോസ് എന്ന് വിളിക്കുന്ന ഷിജോ പി മാത്യു (38) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞദിവസം വൈകിട്ട് 07.00 മണിയോടുകൂടി പുതുപ്പള്ളി സ്വദേശിയായ വീട്ടമ്മയെ ഇവരുടെ വീടിന് സമീപം വഴിയില്‍ വച്ച് കൈകൊണ്ട് ഇടിക്കുകയും, ഇവരുടെ ദേഹത്ത് പിടിച്ച് മര്യാദലംഘനം നടത്തുകയുമായിരുന്നു. വീട്ടമ്മയുടെ മകന് യുവാവിന്റെ സ്പീക്കര്‍ എടുത്തു എന്ന് പറഞ്ഞ് മകനെ ഉപദ്രവിക്കാന്‍ ചെന്ന കാര്യം വീട്ടമ്മ പോലീസില്‍ പരാതി പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇയാള്‍ വീട്ടമ്മയെ ഉപദ്രവിച്ചത്.
പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുയിരുന്നു. ഇയാള്‍ വാകത്താനം, ആലുവ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
കോട്ടയം ഈസ്റ്റ് സ്റ്റേഷന് എസ്.ഐ സുധീരന്, സി.പി.ഓ മാരായ പ്രതീഷ് രാജ്,അജിത്ത്, വിപിന്‍, അരുണ്‍, അജേഷ്, റെജിമോന് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
"
https://www.facebook.com/Malayalivartha