ലാവ്ലിന് കേസ് ഇന്ന് സുപ്രിംകോടതി പരിഗണനയില്‍... ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് പരിഗണനയ്ക്ക് എത്തുക
ലാവ്ലിന് കേസ് ഇന്ന് സുപ്രിംകോടതി പരിഗണനയില്‍... ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് പരിഗണനയ്ക്ക് എത്തുക.
ആറു വര്‍ഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്ലിന് ഹര്‍ജികള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കേണ്ട പട്ടികയില്‍ ഇന്നലെ ഉള്‍പ്പെടുത്തിയിരുന്നു എങ്കിലും വാദത്തിന് എത്തിയില്ല. അതുകൊണ്ടാണ് ഇന്നത്തേക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സിബിഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണനയ്ക്കെടുക്കുന്നത്.
പിണറായി വിജയന് ഉള്‍പ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. അപ്പീല്‍ നല്കിയ സിബിഐയുടെ ആവശ്യപ്രകാരം കേസ് പലതവണ മാറ്റിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha