തൃശൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലോത്സവത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
തൃശൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലോത്സവത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അരിമ്പൂര്‍ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തില്‍ കലാപരിപാടി അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ സതി കുഴഞ്ഞുവീഴുകയായിരുന്നു.
സംഘാടകരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സുമിത്ര എന്ന വയോജന ക്ലബ്ബ് അംഗമാണ് സതി. സംസ്കാരം വ്യാഴാഴ്ച 12-ന് വടൂക്കര ശ്മശാനത്തില്‍ നടക്കും.
"
https://www.facebook.com/Malayalivartha