മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം... സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാന്‍ തീരുമാനം
മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്.
പ്ലസ് വണ്‍ പ്രവേശനത്തിനുശേഷം ആനുപാതികമായി വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും സീറ്റുക്ഷാമം അനുഭവപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞവര്‍ഷം നിരവധി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ മാതാപിതാക്കളും വിദ്യാര്‍ഥികളും പരാതി ശക്തമാക്കിയിട്ടുണ്ടായിരുന്നു. ഈ അധ്യയനവര്‍ഷവും സമാനമായ സാഹചര്യമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായി മന്ത്രിസഭ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha