ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...
വെങ്ങാനൂർ വെണ്ണിയൂരിൽ പ്രവർത്തിക്കുന്ന ബ്ലസി സ്നാക്സിൽ ആണ് ഇന്ന് രാവിലെ 9 മണിയോടെ വൻ തീപിടിത്തം ഉണ്ടായത് .9 മണിക്ക് തൊഴിലാളികൾ എത്തി അടുപ്പിന് തീ കൊടുക്കുമ്പോൾ എണ്ണ ചൂടായി എണ്ണയിൽ നിന്ന് തീ മുകളിലേക്ക് പടർന്ന് തീപിടുത്തം ഉണ്ടായി എന്നാണ് തൊഴിലാളികൾ പറയുന്നത്.
വെണ്ണിയൂരിൽ അഞ്ചുവർഷമായി ഈ ചിപ്സ് ഫാക്ടറി നടന്നു വരുന്നു.പത്തോളം തൊഴിലാളികൾ സംഭവസമയത്ത് ഉണ്ടായിരുന്നു .ഇവർ പെട്ടെന്ന് പുറത്തേക്ക് ഓടിപോയതിനാൽ വൻ ദുരന്തം ഒഴിവായി വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു .ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉടമസ്ഥൻഥൻഡാനി പറയുന്നു.
https://www.facebook.com/Malayalivartha