Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...


മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല

03 MAY 2024 04:45 AM IST
മലയാളി വാര്‍ത്ത

More Stories...

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...

തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....



സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല

ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.



ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 6 വരെ നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

എന്‍സിസി, എന്‍എസ്എസ് എന്നിവയുടെ പകല്‍സമയത്തെ പരിശീലനം, പരേഡ്, ഡ്രില്‍ തുടങ്ങിയവ ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നേരത്തെ മുന്‍നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.


അതേസമയം ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലകളുടെ സാഹചര്യം ഇടയ്ക്കിടയ്ക്ക് വിലയിരുത്താനും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ ശ്രദ്ധിക്കണം. വെയിലില്‍ നിന്ന് തണലിലേക്ക് മാറി വിശ്രമിക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. ധാരാളം വെള്ളം കുടിക്കുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക/ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ചു ചികിത്സ തേടുക.

 രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.
 അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
 പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
 ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
 കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കണം.
 ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
 വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
 കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
 ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
 വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക.
 ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (7 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (23 minutes ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (31 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (39 minutes ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (50 minutes ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (1 hour ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (1 hour ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (2 hours ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (2 hours ago)

ഡി എൻ എ പരിശോധന ഉടൻ  (3 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (3 hours ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (3 hours ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (3 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (3 hours ago)

Malayali Vartha Recommends