Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് കോടതിയില്‍ സി.ബി.ഐ. ബോധിപ്പിച്ചിരുന്നു തുടരന്വേഷണ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

04 MAY 2024 06:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിക്രമിച്ച് കയറി; സ്വാതി മലിവാളിനെതിരെ പരാതി നല്‍കി ബിഭവ് കുമാര്‍

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്ത് നിന്നെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേല്‍ മുമ്പാകെയാണ് കോടതി നിര്‍ദ്ദേശ പ്രകാരം മുദ്ര വെച്ച കവറില്‍ ഹാജരാക്കിയത്. സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ശനിയാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് കോടതിയില്‍ സി.ബി.ഐ. ബോധിപ്പിച്ചിരുന്നു. മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.തുടരന്വേഷണ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ വ്യക്തമാക്കിയിരുന്നത്. ആയതിനാല്‍ ഇപ്പോള്‍ ജെയിംസ് നല്‍കിയ തെളിവുകള്ളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മില്‍ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്റെ കാര്യത്തില്‍ സിജെഎം കോടതി ഉത്തരവിടുക.



കാഞ്ഞിരപ്പള്ളി ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ. തിരുവനന്തപുരം സി ജെ എം കോടതിയില്‍ കഴിഞ്ഞ വാദവേളയില്‍ സിബിഐ പറഞ്ഞു. തുടര്‍ന്ന് മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ പിതാവിനോട് കോടതി ഉത്തരവിട്ടു.


കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ നീക്കത്തിനെതിരെ ജസ്നയുടെ പിതാവ് നല്‍കിയ തടസ ഹരജി പരിഗണിക്കവേ കോടതിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. ജസ്നയുടെ പിതാവിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി എഴുതി നല്‍കണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ജസ്‌നയുടെ പിതാവിന് നിര്‍ദേശം നല്‍കി.


ജസ്‌ന തിരോധാന കേസില്‍ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിരുന്നുവെന്ന് സി.ബി.ഐ മാര്‍ച്ച് 22 ന് ബോധിപ്പിച്ചിരുന്നു. ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി. രക്തക്കറ പുരണ്ടവസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്‌ന ഗര്‍ഭിണി ആയിരുന്നില്ലെന്നും നിപുല്‍ ശങ്കര്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതിയാണ് സി.ബി.ഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്. സി.ബി.ഐ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നില്ലെന്ന് ജസ്‌നയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാവരുടെയും മൊഴിയെടുത്തിരുന്നതായി നിപുല്‍ ശങ്കര്‍ വ്യക്തമാക്കി.

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ കോടതി ഏപ്രില്‍ 23ന് പ്രഖ്യാപിക്കും.
ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് പിതാവ് ജയിംസ് ജോസഫിന്റെ ആരോപണങ്ങള്‍ അനുമാനവും സംശയങ്ങളും മാത്രമാണെന്ന് സിബിഐയുടെ കൗണ്ടര്‍ സത്യവാങ്മൂലം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സി ബി ഐ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അന്തിമ കുറ്റപത്രം അംഗീകരിക്കുന്നതില്‍ വാദം പരിഗണിക്കുന്നത് 12 ലേക്ക് മാറ്റി.
ജയിംസ് ജോസഫിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ അടക്കം സിബിഐ അന്വേഷണം നടത്തിയിരുന്നു. വ്യക്തമായ തെളിവുകള്‍, വിവരങ്ങള്‍ എന്നിവ ശേഖരിച്ച ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നാണ് സിബിഐ വിശദീകരണത്തില്‍ പറയുന്നത്.


ജസ്‌നയെ കൂടെ പഠിച്ച സുഹൃത്ത് ചതിച്ച് ദുരുപയോഗം ചെയ്തു എന്നത് ആരോപണം മാത്രമാണ്. ജസ്‌നയെ പരിശോധിച്ച ഡോ. ലിസമ്മ ജോസഫിന്റെ മൊഴിയനുസരിച്ച് ജസ്‌ന ഗര്‍ഭിണി ആയിരുന്നില്ല. സ്‌കൂള്‍, കോളജ് കാലയളവില്‍ ജസ്‌ന അവരുടെ അധ്യാപകരോട് പോലും കൂടുതല്‍ സംസാരിക്കാറില്ല. ജസ്‌ന പോയിരുന്ന എന്‍എസ്എസ് ക്യാമ്പുകളില്‍ അന്വേഷണം നടത്തിയിരുന്നു. കൃത്യതയോട് കൂടി തന്നെയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


അതിനിടെ, കേസില്‍ കക്ഷി ചേരണം എന്ന് ആവശ്യപ്പെട്ട് സമൂഹ്യ പ്രവര്‍ത്തകന്‍ രഘുനാഥന്‍ നായരുടെ ഹര്‍ജിയില്‍ വാദം കേട്ടു. അന്വേഷണഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ മൊഴി എടുത്തതായും മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമല്ലെന്നും ആവശ്യമായ തെളിവ് ഇല്ലാത്തതിനാലുമാണ് ഇയാളെ ഒഴിവാക്കിയതെന്നും കേസ് ഡയറി കോടതിയില്‍ ഹാജരാക്കി സിബിഐ വാദിച്ചു. 2018 മാര്‍ച്ച് മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാര്‍ത്ഥിനിയായ ജസ്‌നയെ കാണാതായത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (2 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (25 minutes ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (46 minutes ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (51 minutes ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (57 minutes ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (2 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (2 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (3 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (3 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (3 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (3 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (3 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (4 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (4 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (4 hours ago)

Malayali Vartha Recommends