പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...
പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പന്തളം, തോന്നല്ലൂര്‍, കാക്കക്കുഴി കിഴക്കേതില്‍ അബ്ദുല്‍ റസാഖ് (58) ആണ് മരിച്ചത്. എം.സി റോഡില്‍ പന്തളം പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞമാസം 29ന് രാവിലെ 11നായിരുന്നു അപകടം നടന്നത്.
അബ്ദുല്‍റസാഖ് ഓടിച്ച സ്കൂട്ടര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്.
അതേസമയം അടൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണംകോട് തറയിലയ്യത്ത് വീട്ടില്‍ ബിനീഷ് (39) ആണ് മരിച്ചത്.
അടൂര്‍ സെന്‍ട്രല്‍ ടോളിനു സമീപത്തുള്ള വര്‍ക് ഷോപ്പില്‍ ഓട്ടോ നിര്‍ത്തിയിട്ടതായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടില്‍നിന്നും ഓട്ടോയുമായി പുറത്തുപോയതായിരുന്നു ബിനീഷ്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ഓട്ടോക്കുള്ളില്‍ കണ്ടത്.
https://www.facebook.com/Malayalivartha