കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം; പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗത്തിലാക്കി ഇ ഡി
കരുവന്നൂരിലെ നിക്ഷേപകർക്ക് തുക തിരിച്ചുകിട്ടാൻ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചിരുന്നു . ഇതിന് പിന്നാലെ ഇ.ഡി നടപടികൾ വേഗത്തിലാക്കിയിരുന്നു. നിക്ഷേപങ്ങൾ തിരിച്ചുനൽകാൻ നിയമപരമായ തടസങ്ങളില്ലെന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയേയും ഇ.ഡി അറിയിച്ചിരുന്നു.
ഇപ്പോൾ ഇതാ പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് , കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം. പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് ഇ ഡി .
കൊച്ചിയിലെ പ്രത്യേക കോടതിയിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു . ഈ കുറ്റപത്രത്തിൽ സ്ഥാപനങ്ങൾ ഉൾപ്പെടെ 54 പ്രതികളാണ് ഉള്ളത് . ഇതുവരെ കണ്ടുകെട്ടിയത് 16 കോടിയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും ആണ് .സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ബിനാമിപേരിലും, തട്ടിപ്പിലൂടെ നേടിയ വായ്പത്തുക ഉപയോഗിച്ചും പ്രതികൾ വാങ്ങിക്കൂട്ടിയ സ്വത്തുക്കളുടെ വിവരങ്ങൾ അടക്കം ശേഖരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha