പാളത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനെ തുടര്‍ന്ന് ചില ട്രെയിന്‍ സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ..
പാളത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനെ തുടര്‍ന്ന് ചില ട്രെയിന്‍ സര്‍വീസുകളുടെ സമയത്തില്‍ മാറ്റംവരുത്തി റെയില്‍വെ. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂര്‍ വൈകി 6.35-ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന് അധികൃതര്‍ .
മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) 10നും 21നും രാത്രി 11.45-ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാല്‍സ്റ്റേഷനില്‍ നിന്ന് 12.15-ന് പുറപ്പെടും. മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610) 11നും 22നും രാവിലെ 5.15-ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാല്‍സ്റ്റേഷനില്‍ നിന്ന് രാവിലെ 5.45-ന് പുറപ്പെടുകയും ചെയ്യും.
https://www.facebook.com/Malayalivartha