കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ കന്റോണ്‍മെന്റ് പൊലീസിന് കോടതി നിര്‍ദ്ദേശം നല്കി. അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയില്‍ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയല്‍ നല്കിയ പരാതി.
https://www.facebook.com/Malayalivartha