ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍
നേപ്പാളിന്റെ നീക്കത്തില്‍ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാനുള്ള നേപ്പാളിന്റെ നീക്കത്തിനെതിരെയാണ് എസ്. ജയശങ്കര്‍ പ്രതികരിച്ചത് .
സ്ഥിതിഗതികളിലോ യഥാര്‍ഥ വസ്തുതകളിലോ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ് എന്നും നേപ്പാളുമായുള്ള അതിര്‍ത്തി വിഷയങ്ങളില്‍ ഔദ്യോഗികതലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു . അതിനിടെ അവര്‍ അവരുടെ വശത്ത് നിന്ന് ഏകപക്ഷീയമായി ചില നീക്കങ്ങള്‍ നടത്തുകയാണ് എന്നും ജയശങ്കര്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഉള്‍പ്പെടുത്തി പുതിയ നൂറുരൂപാ നോട്ട് പുറത്തിറക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു .
പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം ഉണ്ടായത് . 100 രൂപാ നോട്ട് റീ ഡിസൈന്‍ ചെയ്യാനും പശ്ചാത്തലത്തില്‍ നല്‍കിയിരുന്ന പഴയ ഭൂപടം മാറ്റാനുമായിരുന്നു യോഗത്തില്‍ തീരുമാനിച്ചതെന്ന് പ്രചണ്ഡ സര്‍ക്കാരിന്റെ വക്താവ് രേഖ ശര്‍മ അറിയിച്ചു.
https://www.facebook.com/Malayalivartha